ഡെല്‍ജോ 
Kerala

നിര്‍ത്തിയിട്ട ബൈക്കിലേക്ക് സ്വകാര്യ ബസ് ഇടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന്‍ മകന്‍ മിഥുന്‍(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: കൂടപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പൊരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ വടക്കന്‍ വീട്ടില്‍ അജിയുടെ മകന്‍ ഡെല്‍ജോ(19)ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന്‍ മകന്‍ മിഥുന്‍(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടപ്പുഴ വര്‍ക്ക് ഷോപ്പ് ജംങ്ഷനില്‍ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം. ഡെല്‍ജോയുടെ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന സ്വകാര്യ ബസിടിച്ചായിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മിഥുനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

അഞ്ചുവര്‍ഷത്തിനിടെ പലിശ വരുമാനമായി മാത്രം 5,55,000 രൂപ വരെ നേടാം; ഇതാ ഒരു സ്‌കീം

'തമിഴ്‌നാട്ടില്‍ പല പാര്‍ട്ടികളിലെ നിറയെ പേര്‍ സിഎം ആകാന്‍ ശ്രമിച്ചു, ഇവിടെ ഒരേ പാര്‍ട്ടിയിലെ നിറയെ പേര്‍ ട്രൈ ചെയ്യുന്നു': ആര്‍ജെ ബാലാജി

SCROLL FOR NEXT