KB Ganesh Kumar, Bindu Menon 
Kerala

'ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'; വീണയ്ക്കും ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി

യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി. യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ​തനിക്ക് നേരിട്ട ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും മുൻ ഡിജിപി ശ്രീലേഖയോടും പറഞ്ഞതായി ബിന്ദു മേനോൻ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയത്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേഷ്കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. വീണയും ശ്രീലേഖയും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.

A complaint has been filed with the DGP against Chief Minister Pinarayi Vijayan's daughter Veena Vijayan and former DGP R Sreelekha in the controversy related to Minister KB Ganesh Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന

'ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്'; തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

കഫം കളയാൻ 6 വഴികൾ

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ആര്‍ഷോയ്‌ക്കെതിരെ പരാതിയുമായി മുന്‍ എസ്എഫ്‌ഐ നേതാവ്

തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT