വൈറല്‍ വീഡിയോയില്‍ നിന്നും Instagram
Kerala

'ഇല്ലുമിനാറ്റി'യില്‍ 'ആവേശ'ത്തോടെ ചെറിയാന്‍ ഫിലിപ്പ്; ഡാന്‍സ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആഘേഷ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിജയാഘോഷത്തിലെ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ ഡാന്‍സ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആഘേഷ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം നടത്തിയ ആഘോഷത്തിന്റെ വിഡിയോകളാണ് വിവിധ പേജുകളിലൂടെ പ്രചരിക്കുന്നത്. 'ആവേശം' എന്ന ചിത്രത്തിലെ 'ഇല്ലുമിനാറ്റി' എന്ന പാട്ടിനാണ് ചെറിയാന്‍ ഫിലിപ്പിന്റെ വക തകര്‍പ്പന്‍ ഡാന്‍സ്. വനിത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം.

കൊച്ചിയിലെ കെപിസിസി ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തിന്‍ പങ്കെടുക്കാനെത്തിയ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചെറിയാന്‍ ഫിലിപ്പിന്റെ വിഡിയോ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു പിറകേയാണ് ഡാന്‍സ് വിഡിയോയും വൈറലാകുന്നത്.

ചെറിയാന്റേത് സന്തോഷപ്രകടനം മാത്രമാണെന്നും വിവാദങ്ങള്‍ക്കു സ്ഥാനമില്ലെന്നും ഒരു വിഭാഗം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ വനിതാ നേതാവും നിയുക്ത എംഎല്‍എയുമായ ബിന്ദു കൃഷ്ണയോട് അപമര്യാദയായാണ് പെരുമാറിയതെന്നു മറ്റൊരുകൂട്ടം വിമര്‍ശനവും ഉയര്‍ത്തുന്നു.

Congress leader Cherian Philip's dance during the victory celebration is all over social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി

'ഐ ആം ബാക്ക് ! അത് വളരെ കഠിനമായിരുന്നു'; ഹൂസ്റ്റണെ ആവേശത്തിലാഴ്ത്തി 'CR 7'

'ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല, രാജി ആത്മാഭിമാനമുള്ളതിനാല്‍'; പാവയാകാനില്ലെന്ന് ആവര്‍ത്തിച്ച് ശ്വേത മേനോന്‍

റെക്കോര്‍ഡ് നേട്ടവുമായി 'CR 7', ഇംഗ്ലണ്ടിനെ തളച്ച് ഘാന, വീര്യം കുറഞ്ഞ മദ്യത്തിലെ നിലപാട് അറിയാം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍