vt balram and V S Achuthanandan  socialmedia
Kerala

'ആ ജനനേതാവിനോട് മരണാനന്തരമെങ്കിലും സിപിഎം നീതി കാണിക്കണം'

വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി വേദിയില്‍ വച്ച് അവഹേളിച്ചവരേക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത സിപിഎം നേതൃത്വം തുറന്നുപറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് വി എസ്  വി എസ് അച്യുതാനന്ദനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ വ്യക്തതവരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് കോണ്‍ഗ്രസ്. വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെണ്‍കുട്ടി സമ്മേളനത്തില്‍ പറഞ്ഞെന്ന മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി വേദിയില്‍ വച്ച് അവഹേളിച്ചവരേക്കുറിച്ചുള്ള യഥാര്‍ഥ വസ്തുത സിപിഎം നേതൃത്വം തുറന്നുപറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം പ്രതികരിച്ചു. മരണാനന്തരമെങ്കിലും ആ നീതി സിപിഎം എന്ന പാര്‍ട്ടി ആ ജനനേതാവിനോട് കാണിക്കണമെന്ന് വി ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.

വിഎസിനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധിക്കണമെന്നാവശ്യപ്പെട്ടത് 'ഒരു കൊച്ചു പെണ്‍കുട്ടി'യാണ് എന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. 'നന്നായി സംസാരിക്കുന്ന ഒരു യുവനേതാവ്' പറഞ്ഞതായാണ് മുതിര്‍ന്ന നേതാവ് പിരപ്പന്‍കോട് മുരളി പറഞ്ഞത്. കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്ന പ്രയോഗം യുവ പുരുഷ നേതാവില്‍ നിന്നാണോ യുവ വനിതാ നേതാവില്‍ നിന്നാണോ ഉണ്ടായത് എന്നതില്‍ മാത്രമാണ് ഇനി കണ്‍ഫ്യൂഷന്‍ ബാക്കിയുള്ളത്. പിരപ്പന്‍കോട് മുരളി എം വി ഗോവിന്ദനോട് നിര്‍ദ്ദേശിച്ച രീതിയില്‍ അന്നത്തെ സമ്മേളന നടപടികളുടെ മിനുട്ട്‌സ് വെളിപ്പെടുത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിപിഎം നേതൃത്വം തയ്യാറാവണം. കണ്ണും പൂട്ടിയുള്ള നിഷേധങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും വി ടി ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

വിടി ബല്‍റാമിന്റെ പോസ്റ്റ് പൂര്‍ണരൂപം -

ഇനിയെങ്കിലും സഖാവ് വിഎസ് അച്ചുതാനന്ദനെ പാര്‍ട്ടി വേദിയില്‍ വച്ച് അവഹേളിച്ചവരേക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത സിപിഎം നേതൃത്വം തുറന്നുപറയണം. മരണാനന്തരമെങ്കിലും ആ നീതി സിപിഎം എന്ന പാര്‍ട്ടി ആ ജനനേതാവിനോട് കാണിക്കണം.

വിഎസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന് 'നന്നായി സംസാരിക്കുന്ന ഒരു യുവനേതാവ്' പറഞ്ഞതായാണ് വിഎസിന്റെ ഏറ്റവും അടുപ്പക്കാരനായിരുന്ന മുതിര്‍ന്ന നേതാവ് പിരപ്പന്‍കോട് മുരളി ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇന്നിപ്പോള്‍ വിഎസിനോട് വൈകാരിക അടുപ്പമുണ്ടായിരുന്ന മറ്റൊരു പ്രമുഖ നേതാവ് സുരേഷ് കുറുപ്പ് പറയുന്നത് വിഎസിനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധിക്കണമെന്നാവശ്യപ്പെട്ടത് 'ഒരു കൊച്ചു പെണ്‍കുട്ടി'യാണ് എന്നാണ്. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്ന പ്രയോഗം യുവ പുരുഷ നേതാവില്‍ നിന്നാണോ യുവ വനിതാ നേതാവില്‍ നിന്നാണോ ഉണ്ടായത് എന്നതില്‍ മാത്രമാണ് ഇനി കണ്‍ഫ്യൂഷന്‍ ബാക്കിയുള്ളത്. ഇനി രണ്ട് പേരും അങ്ങനെ പറഞ്ഞോ എന്നുമറിയില്ല. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരാളും അത് കൊറിയന്‍ മോഡലില്‍ വേട്ടപ്പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് വേണമെന്ന് അടുത്തയാളും പറഞ്ഞതാവാനും സാധ്യതയുണ്ട്. കാരണം, തൊട്ടടുത്ത ദിവസം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ വച്ച് വിഎസ് തന്നെ ഈ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തോട് മറുപടി പറഞ്ഞതായി പിരപ്പന്‍കോട് മുരളി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏതായാലും പിരപ്പന്‍കോട് മുരളി എം വി ഗോവിന്ദനോട് നിര്‍ദ്ദേശിച്ച രീതിയില്‍ അന്നത്തെ സമ്മേളന നടപടികളുടെ മിനുട്ട്‌സ് വെളിപ്പെടുത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിപിഎം നേതൃത്വം തയ്യാറാവണം. അല്ലാതെ കണ്ണും പൂട്ടിയുള്ള നിഷേധങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല. കാരണം, സുരേഷ് കുറുപ്പും പിരപ്പന്‍കോട് മുരളിയും സാമാന്യത്തിലധികം വിശ്വാസ്യതയുള്ള രണ്ട് പ്രധാന സിപിഎം നേതാക്കളാണ്. എംവി ഗോവിന്ദനേക്കാള്‍ ഇവരെ വിശ്വസിക്കുന്നയാളുകളാണ് പൊതുസമൂഹത്തിലും ഒരുപക്ഷേ സിപിഎമ്മിനകത്ത് പോലും ഉണ്ടാവുക.

CPM should clarify the revelations related to the criticism leveled against senior leader V S Achuthanandan at the CPM state conference held in Alappuzha says VT balram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT