ജെബി മേത്തര്‍ - എം ലിജു 
Kerala

ലിജുവോ,  ജെബിയോ?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും 

ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺ​ഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. അന്തിമ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വെള്ളിയാഴ്ച ഹൈക്കമാന്‍ഡിന് കൈമാറി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറിയത്.

ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകം. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്‌സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ല എന്നതും അനുകൂലഘടകമാണ്.

എം. ലിജുവിനായി കെ. സുധാകരന്‍ കടുംപിടിത്തം തുടരുമ്പോഴും വി.ഡി. സതീശനും കെ.സി. വേണുഗോപാലും കടുത്ത എതിര്‍പ്പിലാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ ലിജുവിനുണ്ട്. എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ജെയ്‌സണ്‍ ജോസഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.സോണിയാ ഗാന്ധി മറ്റുനേതാക്കളുമായി ചര്‍ച്ചനടത്തി ശനിയാഴ്ച വൈകീട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍