Kerala High Court file
Kerala

ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം; അസാധാരണ ശമ്പളം, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യമെന്ന് ആരോപണം

ഹൈക്കോടതിയില്‍ 140 ലധികം സര്‍ക്കാര്‍ അഭിഭാഷകരും അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാര്‍ തുടങ്ങിയ പ്രമുഖ തസ്തികകളും നിലനില്‍ക്കെയാണ് പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം. മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം അസാധാരണ ശമ്പളത്തില്‍ പുതിയ തസ്തികയില്‍ പ്രത്യേകം നിയമനം നല്‍കിയെന്നാണ് വിവാദം. മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്ന തസ്തിക സൃഷ്ടിച്ചാണ് അഡ്വ. ജോണ്‍ വര്‍ഗ്ഗീസിന് നിയമനം നല്‍കിയത്. അഡ്വക്കറ്റ് ജനറലിന് ലഭിക്കുന്നതിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് പുറമേ ജോണ്‍ വര്‍ഗ്ഗീസ് ഹാജരാകുന്ന ഓരോ കേസിനും പതിനയ്യായിരം രൂപ വീതം പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ 140 ലധികം സര്‍ക്കാര്‍ അഭിഭാഷകരും അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാര്‍ തുടങ്ങിയ പ്രമുഖ തസ്തികകളും നിലനില്‍ക്കെയാണ് പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. ഇതിന് ദിവസങ്ങള്‍ മാത്രം മുമ്പാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ താല്‍പ്പര്യ പ്രകാരം സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി നായര്‍ക്കും ശമ്പളമാറ്റം നല്‍കി ഉത്തരവിറക്കിയത്. സ്റ്റേറ്റ് അറ്റോര്‍ണിയുടെ തസ്തിക അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന് തുല്യമാക്കിയാണ് ഉത്തരവിറക്കിയത്. മുന്‍ സര്‍ക്കാരില്‍ 120 അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്.

നേരത്തെ അഭിഭാഷക നിയമന ചട്ടത്തില്‍ ഇല്ലാത്ത തസ്തികയിലാണ് സുപ്രീംകോടതി അഭിഭാഷകനായ രമേഷ് ബാബുവിനെ നിയമിച്ചത്. സ്റ്റാന്‍ഡിങ്് കോണ്‍സല്‍, സ്പെഷ്യല്‍ കോണ്‍സല്‍ തസ്തികകള്‍ മാത്രമേ നിലവിലുള്ളൂ എന്നിരിക്കെയാണ് സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയി രമേഷ് ബാബുവിനെ നിയമിച്ചത്. 65 വയസെന്ന പ്രായപരിധി മറികടന്നാണ് രമേഷ് ബാബുവിന്റെ നിയമനം എന്നാണ് ഉയര്‍ന്ന വിമര്‍ശനം.

നിയമം മറികടന്നാണ് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന അഭിഭാഷക നിയമനങ്ങള്‍ എന്ന പരാതിയും ലോയേഴ്സ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നുണ്ട്. നിയമ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അസാധാരണ ആനുകൂല്യങ്ങളോടെ അഭിഭാഷക നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ഉയര്‍ന്നു വരുന്ന പരാതി.

 Controversy Erupts Over High Court Advocate Appointments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

വീട് സ്വന്തമാക്കാന്‍ വായ്പ എടുക്കാന്‍ പോകുകയാണോ?; പലിശ ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ചു വഴികള്‍

പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് അപകടം; തമിഴ്‌നാട് സ്വദേശിനി മരിച്ചു, സുഹൃത്തിനെ രക്ഷപ്പെടുത്തി

വീട്ടിൽ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കുക