രാജ്മോഹൻ ഉണ്ണിത്താൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു  ടെലിവിഷൻ ദൃശ്യം
Kerala

ആദ്യമെത്തി ക്യൂ നിന്നിട്ടും പേരു വിളിച്ചില്ല, ടോക്കണെ ചൊല്ലി തര്‍ക്കം; കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഉണ്ണിത്താന്‍

ക്യൂവില്‍ ആദ്യം നിന്നത് താന്‍ ആണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്രിക സമര്‍പ്പണത്തിന് കലക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

പത്രികാ സമര്‍പ്പണത്തിനുള്ള ക്യൂവില്‍ ആദ്യം നിന്നത് താന്‍ ആണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പത്തു മണിക്ക് കലക്ടറേറ്റ് തുറന്നപ്പോള്‍ പേരു വിളിച്ചില്ല. രഹസ്യമായി പൊലീസിനെക്കൊണ്ട് ടോക്കണ്‍ കൊടുക്കുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'തെരഞ്ഞെടുപ്പില്‍ മര്യാദകേട് കാണിക്കുകയാണോ?. റിട്ടേണിങ് ഓഫീസര്‍ രാഷ്ട്രീയം കളിക്കുകയാണോ?. പൊലീസും രാഷ്ട്രീയം കളിക്കുകയാണോ?. ഭരിക്കുന്നവരെക്കൊണ്ടേ ആദ്യം പത്രിക കൊടുപ്പിക്കൂ എങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മതി. കലക്ടറേറ്റ് തുറന്നപ്പോള്‍ ആരാണോ ആദ്യം നിന്നത് അവര്‍ക്കാണ് ആദ്യത്തെ ടോക്കണ്‍ കൊടുക്കേണ്ടത്'. ഉണ്ണിത്താൻ പറഞ്ഞു.

രാവിലെ ഒമ്പതു മണി മുതല്‍ നാമനിര്‍ദേശ പത്രികയുമായി കലക്ടറേറ്റില്‍ നില്‍ക്കുകയായിരുന്നു താന്‍. എന്നാല്‍ കലക്ടറേറ്റ് തുറന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ പ്രതിനിധിക്ക് ആദ്യം ടോക്കണ്‍ നല്‍കിയെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. എന്നാല്‍ രാവിലെ ഏഴു മണി മുതല്‍ താന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നുവെന്ന് ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT