ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കോവിഡ് മരണനിരക്കില്‍ തിരുത്തുമായി സര്‍ക്കാര്‍. 284 മരണങ്ങളാണ് ജില്ലയിൽ കൂട്ടിച്ചേര്‍ത്തത്. കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്‍ക്കിടയിലാണ് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്ത് വരുത്തിയിരിക്കുന്നത്.
പുതുക്കിയ പട്ടികപ്രകാരം ആലപ്പുഴയിലെ ആകെ കോവിഡ് മരണം 1361 ആയി. 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പുതിയ കണക്ക് ആരോഗ്യവകുപ്പ് കളക്ടര്‍ക്ക് സമര്‍പ്പിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് കൂടി ഈ കണക്കുകൾ അംഗീകരിക്കണം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കാള്‍ കൂടുതലാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള കണക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates