ഫയല്‍ ചിത്രം / പിടിഐ 
Kerala

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു.സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചത് 2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പര്‍ക്കവിലക്കുമൊക്കെയായി രണ്ട് വര്‍ഷവും ആശ്വാസത്തിന്റെ മറ്റൊരു വര്‍ഷവുമാണ് കടന്നുപോയത്. ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടുമാസത്തിനുശേഷം മാര്‍ച്ച് 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. 

ഫെബ്രുവരി മൂന്നിന് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 24ന് രാജ്യത്ത് ആദ്യമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. പിന്നീട് കോവിഡിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്.

ഇതുവരെ 67,56,874 കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 71,574 മരണവും. നിലവില്‍ 50ല്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

എബിൻ പോളിന്റെ അക്കൗണ്ടിലെത്തിയത് 2000 യുഎസ് ഡോളർ, ഇടപാട് ക്രിപ്റ്റോ വഴി; ചിത്രങ്ങൾ 'ബോസ്' എന്ന അക്കൗണ്ടിലേക്ക് അയച്ചു

ഗ്യാനേഷ് കുമാറിനെതിരെ ജനകീയ കുറ്റവിചാരണ, പരീക്ഷയില്‍ ബോധപൂര്‍വം അട്ടിമറി, E100 ഇന്ധനത്തിന് എഥനോള്‍ എവിടുന്ന്? ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി