CPI Denies Reports of Nattika MLA C.C. Mukundan’s Resignation file
Kerala

'ജനങ്ങൾക്ക് അറിയാവുന്ന നേതാവാണ് ഗീതാ ഗോപി ; സിസി മുകുന്ദൻറെ രാജി വാർത്ത തള്ളി സിപിഐ'

വായുവിലൂടെ വരുന്ന വിവരങ്ങൾ വെച്ചുകൊണ്ട് നടപടികൾ ഉണ്ടാവില്ല. കാര്യങ്ങൾ പാർട്ടിക്കുള്ളിൽ എത്തുമ്പോഴാണ് ചർച്ചചെയ്യുകയും നടപടി എടുക്കുകയും ചെയ്യുക

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: നാട്ടിക എംഎൽഎ സിസി മുകുന്ദൻറെ രാജി വാർത്ത തള്ളി സിപിഐ. മുകുന്ദൻ രാജിവെച്ചതായി അറിയില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ മണ്ഡലം സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചെന്നും മുകുന്ദന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല എന്നാണ് മറുപടി ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

''സിസി മുകുന്ദൻ പാർട്ടി നേതാവും എംഎൽഎയും ആണ്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പാർട്ടി പരിശോധിക്കും. വായുവിലൂടെ വരുന്ന വിവരങ്ങൾ വെച്ചുകൊണ്ട് നടപടികൾ ഉണ്ടാവില്ല. കാര്യങ്ങൾ പാർട്ടിക്കുള്ളിൽ എത്തുമ്പോഴാണ് ചർച്ചചെയ്യുകയും നടപടി എടുക്കുകയും ചെയ്യുക'' ശിവാനന്ദൻ പറഞ്ഞു. അതേസമയം, മുൻ എം എൽ എ ഗീതാഗോപിയെക്കുറിച്ചുള്ള ആരോപണങ്ങളും ജില്ലാ സെക്രട്ടറി നിഷേധിച്ചു.

''ജനങ്ങൾക്ക് അറിയാവുന്ന നേതാവാണ് ഗീത, രണ്ടു തവണ നാട്ടികയിൽ നിന്ന് എംഎൽഎയായ ഗീതാ ഗോപിയെ കുറിച്ച് നാളിതുവരെ സാമ്പത്തിക ആരോപണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല'' ശിവാനന്ദൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയം നടത്തുന്നത് സംസ്ഥാന കമ്മിറ്റിയാണ്. സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിവാനന്ദൻ പറഞ്ഞു. സിസി മുകുന്ദൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രമായി മത്സരിക്കും എന്ന വാർത്തകളെയും ജില്ലാ സെക്രട്ടറി തള്ളി.

CPI Denies Reports of Nattika MLA C.C. Mukundan’s Resignation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT