Pinarayi Vijayan, Binoy Viswam ഫയൽ
Kerala

'തോല്‍വിക്ക് കാരണമായി; പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; പുതുമുഖങ്ങള്‍ വരട്ടെ'

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇതിലൂടെ സിപിഐ നല്‍കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകുന്നതില്‍ സിപിഐ ദേശീയ നേതൃത്വത്തിന് അതൃപ്തി. പിണറായി വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായ പശ്ചാത്തലത്തില്‍ പുതിയ മുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കും. ഇത്രയും ദയനീയമായ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇതിലൂടെ സിപിഐ നല്‍കുന്നത്. പഴയ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ നേതൃത്വത്തില്‍ ഉണ്ടാകണമെന്നും അവര്‍ വാദിക്കുന്നു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അവ ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും സിപിഐ നേതാക്കള്‍ പറയുന്നു. ജനവികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഭരണത്തലവന്‍ എന്ന നിലയില്‍ പിണറായി വിജയന്റെ വീഴ്ചയാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. എന്നാല്‍ പിണറായി തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലപാടില്‍ സിപിഎം ഉറച്ചുനിന്നാല്‍ സിപിഐക്ക് മാറി ചിന്തിക്കേണ്ടി വരും.

CPI expresses dissatisfaction over Pinarayi Vijayan becoming the Leader of the Opposition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വിജയ്ക്ക് തിരിച്ചടി; സത്യപ്രതിജ്ഞ നാളെ ഇല്ല?, 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലിന് സഹായവുമായി പാകിസ്ഥാന്‍ നാവികസേന, വിഡിയോ

ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഒന്നാംക്ലാസുകാരിയുടെ മരണം; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ട് ഒന്നര പതിറ്റാണ്ട്, അബോട്ടാബാദിലെ ഇഷ്ടികയുടെ ചിത്രം പങ്കുവെച്ച് സിഐഎ

SCROLL FOR NEXT