Messi, CPM Pinterest
Kerala

'അർജന്റീന ടീം മുൻപും പിൻമാറിയിട്ടില്ലേ? സതീശൻ മോദി വഴിയിൽ'

സര്‍ക്കാരിന്റെ പരാജയവും യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറച്ചുവയ്‌ക്കാൻ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പര്യടനവുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ സര്‍ക്കാര്‍, മുന്‍ മന്ത്രി വി അബ്ദുറഹിമാനും, പ്രൈവറ്റ്‌ സെക്രട്ടറി സത്യപാലനും എതിരായി നടത്തുന്ന അന്വേഷണം പരിഹാസ്യമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എന്താണ് ഇതിലെ തെറ്റ് എന്ന കാര്യത്തിൽ വിശ്വസനീയമായ വിശദീകരണം നൽകാൻ സർക്കാരിനു സാധിച്ചില്ലെന്നും ഒരു സംഘം മാധ്യമങ്ങൾ കൂട്ടംചേർന്നു എൽഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടാൻ ഉപയോ​ഗിക്കുന്ന ആയുധം മാത്രമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.

സിപിഎം പ്രസ്താവന

എന്താണ്‌ അഴിമതി, എവിടെയാണ്‌ ക്രമക്കേട്‌, മന്ത്രിയും സര്‍ക്കാരും എന്ത്‌ തെറ്റ്‌ ചെയ്‌തു തുടങ്ങി ഒരു കാര്യത്തില്‍ പോലും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. ഒരു സംഘം മാധ്യമങ്ങള്‍ കൂട്ടംചേര്‍ന്ന്‌ സഹജീവിയെ ആക്രമിച്ച്‌ ഇല്ലാതാക്കാനും, എല്‍.ഡി.എഫിനെ രാഷ്ട്രീയമായി വേട്ടയാടാനും ഉപയോഗിക്കുന്ന ആയുധം മാത്രമാണിത്‌. കോടതിയില്‍ നിലനില്‍ക്കില്ലെന്ന്‌ ഉറപ്പുള്ള ഒരു കേസ്‌ അവിടെയെത്തുന്നതുവരെ കൊണ്ടാടുകയെന്ന ദുഷ്ടലാക്ക്‌ മാത്രമാണ്‌ ഇവര്‍ക്കുള്ളത്‌.

വായുവില്‍ നിന്ന്‌ രൂപപ്പെടുത്തിയ അഴിമതിയുടെ പേര്‌ പറഞ്ഞ്‌ നിരന്തരം വേട്ട നടത്തുകയാണ്‌. തെറ്റ്‌ ചെയ്‌തവര്‍ക്കെതിരെ അന്വേഷിച്ച്‌ നടപടിയെടുക്കുന്നതിനോട്‌ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍, കേരളത്തിന്റെ ഫുട്‌ബോള്‍ രംഗത്തെ വളര്‍ച്ച മുന്നില്‍ കണ്ട്‌ ലോകകപ്പ്‌ ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തിയതാണോ മുന്‍മന്ത്രി ചെയ്‌ത കുറ്റം? ഫുട്‌ബോള്‍ ലോകകപ്പും, ഒളിമ്പിക്‌സും മറ്റും സ്വന്തം നാട്ടിലെത്തിക്കാന്‍ പല രാജ്യങ്ങളും വലിയ തുക മുടക്കുകയും, അതില്‍ കൂടുതല്‍ പേര്‍ പരാജയപ്പെടുകയും ചെയ്യാറുണ്ട്‌. ആ സര്‍ക്കാരുകളെ ആരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ? കളിക്കാന്‍ എത്താമെന്ന്‌ സമ്മതിച്ച്‌ പണം വാങ്ങിയ ശേഷം അര്‍ജന്റീന ടീം പിന്മാറിയ എത്രയോ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്‌. ഇവിടെ സര്‍ക്കാര്‍ പണം മുടക്കിയിട്ടുമില്ല. ഒരു സ്‌പോണ്‍സര്‍ മുന്‍കൈയെടുത്തപ്പോള്‍ അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരില്‍ നിക്ഷിപ്‌തമായ പിന്തുണ നല്‍കുക മാത്രമാണ്‌ ചെയ്‌തത്‌.

ആദ്യം ഉയര്‍ത്തിയ ആക്ഷേപം ജി.എസ്‌.ടി അടച്ചില്ലെന്നതാണ്‌. കരാറില്‍ പറഞ്ഞ സേവനം കിട്ടിയില്ലെങ്കില്‍ ജി.എസ്‌.ടി അടക്കേണ്ടതില്ലെന്ന വസ്‌തുത പുറത്തുവന്നതോടെ അത്‌ പൊളിഞ്ഞു. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും കായിക വകുപ്പ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ്‌ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം, റിപ്പോര്‍ട്ട്‌ പുറത്തുവിടണം. ഇത്തരത്തില്‍ പച്ചക്കള്ളം എഴുതിവച്ച കായിക വകുപ്പ്‌ സെക്രട്ടറിക്കെതിരേയാണ്‌ അന്വേഷണം നടത്തേണ്ടത്‌.

ഏത്‌ കേസിന്റേയും കൂട്ടത്തില്‍ ഒരു കള്ളപ്പണ ഇടപാട്‌ ചേര്‍ത്തുവയ്‌ക്കുന്നതിന്‌ പിന്നിലുള്ള ഗൂഢലക്ഷ്യം ആര്‍ക്കും മനസിലാകും. ഇത്‌ സുപ്രീം കോടതി തന്നെ മുന്‍പ്‌ ചൂണ്ടിക്കാട്ടിയ `വട്ടം ചുറ്റലാണ്‌'. എന്തെങ്കിലും പേരില്‍ കേസെടുത്ത്‌ ചോദ്യ ചെയ്യലും അതിന്റെമേല്‍ വാര്‍ത്താ പരമ്പരകള്‍ സൃഷ്ടിക്കലുമാണ്‌ ലക്ഷ്യം. നരേന്ദ്ര മോദി ചെയ്‌തുകൊണ്ടിരിക്കുന്നതും അതാണ്‌. വി.ഡി സതീശനും അതേ വഴിയിലാണ്‌ സഞ്ചരിക്കുന്നത്‌.

സര്‍ക്കാര്‍ പണം മുടക്കാത്തതും, നടക്കാത്തതുമായ ഒരു പരിപാടിയുടെ പേരിലാണ്‌ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള അന്വേഷണ പ്രഹസനങ്ങള്‍. സര്‍ക്കാരിന്റെ പരാജയവും, യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറച്ചുവയ്‌ക്കാനാണ്‌ ഇത്‌. അതിന്‌ നിന്നുതരാന്‍ ഉദ്ദേശിക്കുന്നില്ല. വി അബ്ദുറഹ്മാനേയും, ഷറഫലിയേയും മറ്റും അഴിമതിക്കാരായി ചിത്രീകരിക്കാനുള്ള സര്‍ക്കാരിന്റേയും, ഒരു കൂട്ടം മാധ്യമങ്ങളുടേയും നീക്കത്തെ രാഷ്ട്രീയമായും, നിയമപരമായും ശക്തമായി നേരിടും.

The State Secretariat of the CPM has dismissed the UDF government's probe against former Minister V. Abdurahiman and his private secretary Sathyapalan—concerning the tour of the Argentina football team—as ridiculous

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

'മുഹമ്മദ് ഷമി' എൽഎസ്ജി വിട്ട് എങ്ങോട്ട്! അടുത്ത വമ്പന്‍ 'ഡീല്‍' ഉടന്‍?

മോദി എന്റെ ഫോണ്‍ ചോര്‍ത്തുന്നു; പുതിയ 24കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍; ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'നല്ല സ്റ്റൈലൻ ക്ലീൻ ബൗൾ‍ഡ്'! ഹെൻ‍റിക്ക് ജേഴ്‌സി സമ്മാനിച്ച് കോഹ്‌ലി, കൈയടി

ഒമ്പത് തീരദേശ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍; 'ഓപ്പറേഷന്‍ പൈതല്‍' ആരംഭിച്ചു