ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം. അഭിഭാഷകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇഎന്‍ സുരേഷ്ബാബുവിനെതിരെ യുവതി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തില്‍ പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്. പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലന്‍സ് ഡയറക്ടറേറ്റിന് കൈമാറി. 2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില് നടന്ന ഇടപാടുകളിലാണ് അന്വേഷണം..ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു..രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ദേശീയ ജഴ്സിയില അവസാന മത്സരം ഏഴിന്. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബ്യൂണസ് അയേഴ്സിലെ മോര്ണിമെന്റല് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം..കുടുംബജീവിതം സന്തോഷകരമാകും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കല, എഴുത്ത്, സംഗീതം തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് നല്ല സമയം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates