CPM Kannur District Secretary KK Ragesh 
Kerala

'കൊന്നിട്ടും തീരാത്ത പകയാണ് ലീ​ഗിന്, കടന്നൽ കുത്തിയിട്ടാണോ മോഹനൻ്റെ തലയോട്ടി പിളർന്നത്' (വിഡിയോ)

മുസ്ലിം ലീ​ഗിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാ​ഗേഷ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കടന്നൽ കുത്തിയിട്ടാണോ വെള്ളേരി മോഹനൻ്റെ തലയോട്ടി പിളർന്നതെന്ന് മുസ്ലീം ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. കണ്ണൂർ ജില്ലാ ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും ഇതു പിൻവലിക്കണമെന്നും കെകെ രാഗേഷ് വ്യക്തമാക്കി. തളിപ്പറമ്പ് അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് 13 വർഷക്കാലം ചികിത്സയിലിരുന്നതിനു ശേഷം ദാരുണമായി മരണമടഞ്ഞ മോഹനനെ ലീഗ് നേതൃത്വം അധിക്ഷേപിച്ചു. കൊന്നിട്ടും പക തീരാത്തതു കൊണ്ടാണ് ലീ​ഗ് അധിക്ഷേപം തുടരുന്നതെന്നും രാ​ഗേഷ് പ്രതികരിച്ചു.

മോഹനന്റെ മരണം രാഷ്ട്രീയ ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്നു കഴിഞ്ഞ ദിവസം മുസ്ലിം ലീ​ഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കടന്നൽ കുത്തേറ്റാണ് മോഹനൻ മരിച്ചത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയാണ് രാ​ഗേഷ് രം​ഗത്തെത്തിയത്.

മരണത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി സിപിഎം ഉപയോ​ഗിക്കുകയാണ്. പാർട്ടി അണികളെ ലക്ഷ്യമിട്ട് സിപിഎം വൈകാരിക പ്രചാരണം നടത്തുകയാണെന്നും ലീ​ഗ് ആരോപിച്ചിരുന്നു. പിന്നാലെയാണ് രാ​ഗേഷ് രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചത്.

CPM Kannur District Secretary KK Ragesh: KK Ragesh stated that the statement made by Muslim League District President Abdul Karim Cheleri is unfortunate and should be withdrawn.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT