Pinarayi Vijayan  file
Kerala

ഓരോ സഖാവും രണ്ടു കമന്റ് എങ്കിലും ഇടണം; പിണറായിയുടെ വാര്‍ത്താസമ്മേളനം 'ഹിറ്റാവാന്‍' പാര്‍ട്ടി ഗ്രൂപ്പില്‍ നിര്‍ദേശം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ രഹസ്യനീക്കവുമായി സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ രഹസ്യനീക്കവുമായി സിപിഎം. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന്റെ ലൈവ് വരുമ്പോള്‍ സഖാക്കള്‍ നിര്‍ബന്ധമായും ലൈക്കും കമന്റും ചെയ്യണമെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പാര്‍ട്ടി ഗ്രൂപ്പുകള്‍ക്ക് മാത്രമായി നല്‍കിയ നിര്‍ദേശമാണ് ചോര്‍ന്നത്.

ഇന്ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട നിര്‍ദേശമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിന്റെ ലൈവില്‍ യുഡിഎഫ് ബോധപൂര്‍വ്വം നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് തടയാന്‍ എന്ന പേരിലാണ് സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍. Pinarayi vijayan, CPIM kerala , CPIM Ernakulam DC എന്നി പേജുകളില്‍ വരുന്ന പിണറായി വിജയന്റെ ലൈവിന് ഓരോ സഖാവും മിനിമം രണ്ടു കമന്റുകള്‍ എങ്കിലും ചെയ്യണമെന്നതാണ് നിര്‍ദേശം. ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് ചുമതല നിര്‍വഹിക്കുന്നവര്‍ ഇത് ഉറപ്പുവരുത്തണമെന്നും സോഷ്യല്‍മീഡിയയില്‍ സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാന കമ്മിറ്റിയുടേത് എന്ന തരത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അടക്കം ഗ്രൂപ്പില്‍ വന്ന നിര്‍ദേശമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ഈ നിര്‍ദ്ദേശം പാര്‍ട്ടി ഗ്രൂപ്പുകളില്‍ മാത്രം നല്‍കണമെന്ന് പറഞ്ഞാണ് ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് ചുമതല നിര്‍വഹിക്കുന്നവര്‍ക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയത്. ഇതാണ് സോഷ്യല്‍മീഡിയയില്‍ ചോര്‍ന്ന് ചര്‍ച്ചയായത്.

CPM launches secret move to get more acceptance on social media for Pinarayi Vijayan's press conference

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെംഗളൂരു മലയാളികൾക്ക് ഓണം സമ്മാനം; ടിക്കറ്റ് പ്രതിസന്ധിക്ക് പരിഹാരമായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ

'ഈ പരിശീലകരാണെങ്കിൽ ദേശീയ ടീമിൽ ഇനി കളിക്കില്ല'; ജയം ഉറപ്പിച്ച കളി തോറ്റു; സെന​ഗൽ ടീമിൽ വൻ കലാപം

എണ്ണവില 70 ഡോളറില്‍ താഴെ വരുമോ?, ഓഹരി വിപണിയില്‍ രണ്ടാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ഐടി ഓഹരികളില്‍ നേട്ടം

ഫാര്‍മസിസ്റ്റ് നിയമനത്തിനും ഫാര്‍മസി ലൈസന്‍സിനും പൊതുപരീക്ഷ; ഫാര്‍മസി കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം

തോട്ടിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; 19-കാരൻ മുങ്ങിമരിച്ചു