K V Abdul Khader screen grab
Kerala

'അത് നാക്ക് പിഴയല്ല, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു'; സുജിത്ത് വിശുദ്ധനല്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

താന്‍ പറഞ്ഞ വസ്തുതകള്‍ ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണെന്നും ഡിസിസി പ്രസിഡണ്ട് അത് നിഷേധിച്ചിട്ടില്ലെന്നും അബ്ദുള്‍ഖാദര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് വിശുദ്ധനല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍. ഇന്നലത്തെ തന്റെ പ്രസംഗത്തിലെ പരാമര്‍ശം നാക്കു പിഴയല്ലെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുജിത്തിന്റെ കല്യാണം വലിയ സംഭവമാക്കി മാധ്യമങ്ങള്‍ നല്‍കാന്‍ മാത്രം വിശുദ്ധനല്ല സുജിത്, എന്ന് താന്‍ പറഞ്ഞത് നാക്കു പിഴയല്ല. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞ വസ്തുതകള്‍ ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണെന്നും ഡിസിസി പ്രസിഡണ്ട് അത് നിഷേധിച്ചിട്ടില്ലെന്നും അബ്ദുള്‍ഖാദര്‍ ചൂണ്ടിക്കാട്ടി.

സുജിത് വിഷയത്തില്‍, പൊലീസ് തല്ലാന്‍ പാടില്ലായിരുന്നുവെന്നും, എന്നാല്‍ തനിക്ക് നാക്ക് പിഴ പറ്റിയിട്ടില്ലെന്നും, പറഞ്ഞത് വസ്തുതാപരമാണെന്നും കെ വി അബ്ദുള്‍ഖാദര്‍. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം അവതരിപ്പിച്ച ഘട്ടത്തില്‍ വസ്തുതകള്‍ പൂര്‍ണമായി പറയാന്‍ ഡിസിസി പ്രസിഡന്റോ കോണ്‍ഗ്രസ് നേതാക്കളോ തയ്യാറായിരുന്നില്ല.

സുജിത്ത് ഏതെങ്കിലും കേസില്‍ പ്രതിയാണോയെന്നോ ഏത് സാഹചര്യത്തിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോയതെന്നോ ആരും കൃത്യമായി പറഞ്ഞിട്ടില്ല. സുജിത് പൊലീസുമായി മല്‍പിടുത്തമുണ്ടായിയെന്നത് വിദഗ്ദമായി മറച്ച് പിടിക്കുകയും ചെയ്തു. കല്ലുമ്പുറത്ത് ഒരു പള്ളിപ്പെരുനാളിനും സുജിത് തല്ലുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതാണ്. പൊലീസ് തല്ലാന്‍ പാടില്ല എന്നത് അംഗീകരിക്കുന്നു. എന്നാല്‍ അതിന്റെ മറുവശം ആരും അന്വേഷിക്കുന്നില്ല.

CPM Thrissur District Secretary says Sujith is not a saint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT