hartal 
Kerala

ബിജെപി ആക്രമണം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു, പുതുപ്പണത്ത് ഇന്ന് ഹര്‍ത്താല്‍

ആക്രമിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകര പുതുപ്പണത്ത് (CPM)സിപിഎം-ബിജെപി ആക്രമണത്തിന് പിന്നാലെ സിപിഎം ഹര്‍ത്താല്‍(hartal). വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് കുത്തേറ്റത്.

സംഭവത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് പുതുപ്പണത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പണം വെളുത്ത മല വായനശാലയുമായി ബന്ധപ്പെട്ട് വായനശാലയുടെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം കെഎം ഹരിദാസന്‍, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിബേഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ കുത്തേറ്റത്. പരിക്കേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായ സ്ഥലത്ത് നിലവില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നിലമ്പൂരില്‍ അന്‍വര്‍ പോരാട്ടത്തിന്; നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; ബിജെപിയും മത്സരരംഗത്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ