യൂത്ത് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിനിടെ പൊലീസ് എത്തിയപ്പോള്‍  
Kerala

കോണ്‍ഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍,കല്ലേറും കയ്യേറ്റവും, പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി.

ഡിസിസി അധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ലക്‌സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മലപ്പട്ടത്തെ അടുവാപ്പുറത്തെ കോണ്‍ഗ്രസ് സ്തൂപം തകര്‍ത്ത് തരിപ്പണമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT