കാലടി വിദ്യാർഥികളുടെ സമരം 
Kerala

കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം; ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സസ്‌പെന്‍ഷനിലുള്ള കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. കോടതി കഴിഞ്ഞ ദിവസം നടത്തിയ അനുകൂല പരാമര്‍ശങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

കുട്ടികള്‍ രണ്ടര മാസമായി സസ്‌പെന്‍ഷനിലാണ്. ഇനിയെന്ത് മാപ്പ്?. വിദ്യാര്‍ഥികളോടുള്ള അരിശം തീര്‍ന്നില്ലേയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍. മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു.

സസ്‌പെന്‍ഷനിലുള്ളതില്‍ 7 പിജി വിദ്യാര്‍ഥികളും മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതാനുള്ളത്. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം 12-ാം ദിവസത്തിലേക്ക് കടന്നു. സസ്‌പെന്‍ഡ് ചെയ്തവരില്‍ മൂന്നുപേരാണ് കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും.

Crucial for Kalady University students; High Court verdict on petition today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൽപിഎസ്ടി സമരം: ആരോ​ഗ്യനില വഷളായി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി

വെമ്പായത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; രണ്ടു കിലോ സ്വര്‍ണം കവര്‍ന്നു

Today's Rashi Phalam November 13| കുടുംബ സ്വത്ത് കിട്ടാൻ അനുകൂല സാഹചര്യം, വാഹന മോഹം സഫലമാകും

അധ്യക്ഷയാകാൻ 'ഐസ് ഹോക്കി'! പിടി ഉഷ വീണ്ടും മത്സരത്തിന്