പ്രതീകാത്മക ചിത്രം 
Kerala

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി 

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മാസം മുന്‍പ് എറണാകുളത്ത് ഓടുന്ന കാറിന്റെ പിന്നില്‍ പട്ടിയെ കെട്ടിവലിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. കോട്ടയം മണര്‍കാടാണ് ഒരു വയസായ പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അടുത്തിടെ മസനഗുഡിയില്‍ ആനയുടെ പുറത്തേയ്ക്ക് കത്തുന്ന ടയര്‍ വലിച്ചെറിഞ്ഞ സംഭവവും ഞെട്ടിച്ചിരുന്നു. ഗുരുതരമായി തീപൊള്ളലേറ്റ ആന ദിവസങ്ങള്‍ക്ക് ശേഷം ചരിഞ്ഞത് വലിയ ചര്‍ച്ചയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി