Rini Ann George facebook
Kerala

'പേര് വെളിപ്പെടുത്തുക, മറ്റൊരു സരിതയായി മാറരുത്'; റിനിക്കെതിരെ സൈബര്‍ ആക്രമണം, പാലക്കാട് ബിജെപി മാര്‍ച്ച്

ദയവു ചെയ്തു മെസ്സേജുകള്‍ സുതാര്യത ഇല്ലെങ്കില്‍ വലിയ കേസിലേക്ക് താങ്കള്‍ വലിച്ചിഴയ്ക്കപ്പെടും'. 'സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ല..... കാരണം ആ സിനിമ അന്ന് പറഞ്ഞു വെച്ചതില്‍ നിന്നും ഒരിഞ്ച് കേരള രാഷ്ട്രീയം മുന്നോട്ട് പോയിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ നേതാവിന്റെ പേര് പറയൂ എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണെന്നും കമന്റുകളുണ്ട്. അതേസമയം ആരോപണ വിധേയമായ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പാലക്കാട് എംഎല്‍എ ഓഫീസിലേയേക്ക് മാര്‍ച്ച് നടത്തി.

cyber attack

'ചങ്കൂറ്റമുണ്ടെങ്കില്‍ പേര് വെളിപ്പെടുത്തുക അയച്ച മെസ്സേജുകളുടെ ഡീറ്റെയില്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കുക മെസ്സേജുകള്‍ക്ക് സുതാര്യത ഉണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച ഒരു വ്യക്തിയെ തേജോവധം ചെയ്യാന്‍ മറ്റൊരു സരിതയായി മാറരുത്. ദയവു ചെയ്തു മെസ്സേജുകള്‍ സുതാര്യത ഇല്ലെങ്കില്‍ വലിയ കേസിലേക്ക് താങ്കള്‍ വലിച്ചിഴയ്ക്കപ്പെടും'. 'സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ല..... കാരണം ആ സിനിമ അന്ന് പറഞ്ഞു വെച്ചതില്‍ നിന്നും ഒരിഞ്ച് കേരള രാഷ്ട്രീയം മുന്നോട്ട് പോയിട്ടില്ല' എന്നൊക്കെയാണ് കമന്റുകള്‍.

cyber attack
cyber attack

cyber attack'ധൈര്യത്തോടെ നേതാവിന്റെ പേര് പറയു.. അല്ലാണ്ട് വെറുതെ ആരോപണം ഉന്നയിച്ചു അങ്ങ് പോകല്ല വേണ്ടേ... ധാര്‍മികതയുടെ ക്ലാസ്സ് എടുക്കാന്‍ വന്നിരിക്കുന്നു.. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യുമെങ്കിലും ചില കമ്മി കൂട്ടങ്ങളുടെ പോസ്റ്റ് കൊണ്ട് ചിലരുടെ പേരുകള്‍ അന്തരീക്ഷത്തില്‍ നടക്കുന്നു... കുറച്ചെങ്കിലും അന്തസ് ഉണ്ടേല്‍ പേര് പറയു...!' എന്നാണ് കോണ്‍ഗ്രസ് പോരാളി എന്ന ഫെയ്‌സ്ബുക്ക് യൂസര്‍ റിനിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്.

cyber attack

Cyber attack against Rini Ann George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

SCROLL FOR NEXT