ഫയല്‍ ചിത്രം 
Kerala

ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശനം, വെര്‍ച്വല്‍ ക്യൂ വഴി; ആര്‍ടി- പിസിആര്‍ നിര്‍ബന്ധം

മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 10,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് തീരുമാനം. വെര്‍ച്വല്‍  ക്യൂ വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിന് നിര്‍ബന്ധമാണ്.

നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. മീന മാസ പൂജ, ഉത്സവം എന്നിവ കണക്കിലെടുത്ത് ഇതനുസരിച്ച് നേരത്തെ തന്നെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍  ക്യൂ വഴി പ്രതിദിനം 5000 പേര്‍ വീതം ബുക്കിംഗ് നടത്തുന്നുണ്ടെങ്കിലും പകുതിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു. അതിനിടെയാണ് പ്രതിദിനം പതിനായിരം ഭക്തരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. 

മീന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായി 15 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. ഈ ദിവസങ്ങളില്‍ പ്രതിദിനം പതിനായിരം ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT