ശബരിമല , ഫയല്‍ചിത്രം 
Kerala

ശബരിമലയില്‍ ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന; മണ്ഡലപൂജ നാളെ

ഇന്ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ എത്തും. 3 മണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്


ശബരിമല: ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ചു നാളെയാണു മണ്ഡലപൂജ. 

ഇന്ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ എത്തും. 3 മണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും. പിന്നീട് പെട്ടിയിലാക്കി ചുമന്ന് സന്നിധാനത്തെത്തിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങും. പിന്നാലെ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന.

‌‌‌നാളെ പകൽ 11.50നും 1.15നുമിടയ്ക്കു തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീർഥാടന ചടങ്ങുകൾ പൂർത്തിയാക്കി 10നു നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി 30നു വൈകിട്ട് 5നു വീണ്ടും തുറക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക