സുധ 
Kerala

അന്നമൂട്ടാന്‍ പെണ്‍കരുത്ത്, ശബരിമലയില്‍ ദേവസ്വം മെസ് നടത്തിപ്പ് ആദ്യമായി വനിതാസംരംഭകയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കുന്ന മെസ് നടത്തിപ്പ് കരാര്‍ സ്വന്തമാക്കി വനിതാസംരംഭകയ്ക്ക്. കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠമാണ് (54) മത്സര ടെന്‍ഡറിലൂടെ കരാര്‍ സ്വന്തമാക്കിയത്.

സന്നിധാനത്ത് മാത്രം ദിവസവും അയ്യായിരത്തോളം പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കണം. കൂടാതെ, പമ്പയില്‍ രണ്ടായിരത്തോളംപേര്‍ക്കും നിലയ്ക്കലില്‍ 1500 പേര്‍ക്കും ഭക്ഷണം നല്‍കുന്നതും സുധയുടെ ഉത്തരവാദിത്തമാണ്. സാധനങ്ങള്‍ എത്തിക്കുന്നതിനും പാചകത്തിനും നൂറോളം ജീവനക്കാര്‍ക്കൊപ്പം നേതൃത്വം നല്‍കി 24 മണിക്കൂറും സന്നിധാനത്തെ ദേവസ്വം മെസില്‍ സുധയുമുണ്ട്. മണ്ഡലകാലം തുടങ്ങിയപ്പോള്‍ ഇവിടെയെത്തിയ സുധ ഇനി മകരവിളക്ക് കഴിഞ്ഞശേഷമേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ.

മണ്ഡലകാലത്ത് ശബരിമലയില്‍ സേവനത്തിനെത്തുന്ന വിവിധ മേഖലകളിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നത് വെല്ലുവിളിയാണെന്ന് സുധ പറയുന്നു. ആദ്യ ദിവസങ്ങളില്‍ തയ്യാറാക്കിയ ഭക്ഷണത്തിന്റെ അളവില്‍ ചെറിയ കുറവുണ്ടായത് വലിയ പരാതിക്കിടയാക്കിയിരുന്നു. എന്നാല്‍, അത് വെല്ലുവിളിയായെടുത്ത് അടുത്തദിവസം മുതല്‍ പരാതിരഹിതമായി മെസ് നടത്താനായെന്ന് സുധ പറയുന്നു.

വീട്ടമ്മയായ സുധ 2006-ലാണ് കുടുംബശ്രീയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണം നല്‍കുന്ന കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നത്. പിന്നീട് അത് കൂടുതല്‍ വിപുലമാക്കി. വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 'ക്വാളിറ്റി' എന്ന പേരില്‍ കാറ്ററിങ് വിപുലീകരിച്ചതോടെ കൂടുതല്‍ വലിയ പരിപാടികളില്‍ ഭക്ഷണം നല്‍കാന്‍ സുധയ്ക്ക് കഴിഞ്ഞു.

Determined woman entrepreneur secures the prestigious contract to manage the Sabarimala temple mess

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

SCROLL FOR NEXT