പ്രതീകാത്മക ചിത്രം 
Kerala

9 വയസ്സുകാരിക്ക് ‍വെർച്വൽ ക്യൂവിൽ രജിസ്ട്രേഷൻ അനുവദിക്കുന്നില്ല, ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി  

ഒൻപതു വയസുകാരി നന്ദിത പിതാവ് അബിരാജ് മുഖേനയാണ് ഹർജി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനത്തിൽ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. ആചാരപ്രകാരം 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ശബരിമലയിൽ ദർശനത്തിന് അനുവാദമുണ്ട്. വൈക്കം സ്വദേശിയായ ഒൻപതു വയസുകാരി നന്ദിത പിതാവ് അബിരാജ് മുഖേനയാണ് ഹർജി നൽകിയത്.  ‍

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിയന്ത്രണങ്ങൾ ഉണ്ടെന്നു ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പി ബി  സുരേഷ് കുമാർ, ജസ്റ്റിസ് കെ ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

‌മാതാപിതാക്കളുടെ നേർച്ചയനുസരിച്ചാണു നന്ദിതയുടെ  ശബരിമല ദർശനത്തിനു വെർച്വൽ ക്യൂവിൽ പേരു റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചത്. കുട്ടിക്കു 10 വയസ്സ് ആകുന്നതിനു മുൻപു ദർശനം നടത്തണം എന്നുള്ളതിനാൽ ഈ മാസം 17നു ദർശനം നടത്താൻ വെർച്വൽ ക്യൂവിൽ രജിസ്ട്രേഷനു ശ്രമിച്ചെങ്കിലും കുട്ടിയുടെ പേര് രജിസ്‌റ്റർ ചെയ്യാനായില്ല. 10 വയസ്സ് തികഞ്ഞാൽ ദർശനത്തിനു നാല് പതിറ്റാണ്ടു കാത്തിരിക്കണമെന്നതിനാൽ രജിസ്ട്രേഷൻ അനുവദിക്കണമെന്നാണു കുട്ടിയുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ