ഏകാദശി ദിനത്തിൽ പ്രസാദ ഊട്ടിന് തുടക്കമിടുന്ന ചടങ്ങ് 
Kerala

ഏകാദശി നിറവില്‍ ഗുരുവായൂര്‍, ഒഴുകിയെത്തിയത് ആയിരങ്ങള്‍; നാളെ രാവിലെ എട്ടുമണി വരെ ദര്‍ശനം

ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം. ദര്‍ശന സായൂജ്യം നേടാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ക്ഷേത്രനട നാളെ ദ്വാദശി പണ സമര്‍പ്പണം പൂര്‍ത്തിയാക്കി  രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തര്‍ക്ക് തുടര്‍ച്ചയായി ദര്‍ശന ലഭിക്കും.

ഇന്നലെ രാത്രി പത്തു മണി മുതല്‍ തന്നെ ഏകാദശി ദിനത്തില്‍ ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ ഭക്തര്‍ വരിനിന്നു. 
ഇന്ന് ഏകാദശി വിഭവങ്ങളോട് കൂടിയ പ്രസാദ ഊട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലാണ് പ്രസാദ ഊട്ടിന് തുടക്കമായത്. ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂരപ്പന് മുന്നില്‍ ഇലയിട്ട് ഏകാദശി വിഭവങ്ങള്‍ വിളമ്പി. 

തുടര്‍ന്നു ഭക്തരുടെ ഇലയിലും വിഭവങ്ങള്‍ വിളമ്പി. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍ മുന്‍ എംപി, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT