Sabarimala 
Kerala

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണമായ നിറം മാറ്റത്തില്‍ ആശങ്ക. ഇതേത്തുടര്‍ന്ന് തിരുവാഭരണം കമ്മീഷണര്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെയും ദേവസ്വം ബോര്‍ഡിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിറംമാറ്റത്തില്‍ പരിശോധന നടത്തി. മേല്‍ക്കൂരയുടെ ഒരു ഭാഗത്താണ് നിറവ്യത്യാസം (ഇരുണ്ട പാട്) ശ്രദ്ധയില്‍പ്പെട്ടത്.

സ്വര്‍ണ്ണം പൂശിയ പ്രതലത്തില്‍ എന്തെങ്കിലും ദ്രാവകം വീണിട്ടുണ്ടാകാമെന്നാണ് ആശങ്ക ഉയര്‍ന്നത്. മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ വരുത്താനോ നിറം മാറ്റാനോ മനഃപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

''ഇത് ഒരു രാസവസ്തുവല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്,'' തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, മേല്‍ക്കൂരയിലേക്ക് നെയ്യ് ഒഴുകിയതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി ഭക്തര്‍ അര്‍പ്പിക്കുന്ന നെയ്യ് സ്വര്‍ണ്ണം പൂശിയ സ്ഥലത്ത് ഒഴുകി പടര്‍ന്നതാണെന്നും ഇത് നിറം മാറ്റത്തിന് കാരണമായെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. എങ്കിലും കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍, മേല്‍ക്കൂരയിലെ നിറംമാറ്റവും അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക അനുമതി നേടിയായിരുന്നു എസ്‌ഐടിയുടെ പരിശോധന.

Discolouration of Sabarimala sreekovil roof sparks concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT