ജയിംസ് രാജകുമാരൻ 
Kerala

മദ്യപാനത്തിനിടെ തർക്കം; വീട് കയറി ആക്രമിക്കാൻ പോയ യുവാവ് വെട്ടേറ്റ് മരിച്ചു

അക്രമത്തിൽ വെട്ടേറ്റ ബന്ധു പ്രവീൺ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു. മേനോൻപാറ പരിശിക്കൽ എരിമിക്കാര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജയിംസ് രാജകുമാരൻ (38) ആണ് മരിച്ചത്. അക്രമത്തിൽ വെട്ടേറ്റ ബന്ധു പ്രവീൺ ചികിത്സയിലാണ്.

വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടിൽ വെച്ചാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ ഉണ്ടായ വഴക്കിന് ശേഷം രാത്രി 10.30 ഓടെ പ്രവീണിന്റെ വീട്ടിലേക്ക് ബൈക്കിലെത്തിയ ജയിംസ് രാജകുമാരൻ വടിവാൾ ഉപയോഗിച്ച് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന മുളകുപൊടി കലർന്ന വെള്ളം പ്രവീണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു.

ഇതോടെ ബന്ധുക്കളും പരിസരവാസികളും ചേർന്ന് ജെയിംസ് രാജകുമാരനെ നേരിട്ടു. ഇയാൾക്ക് കനത്ത മർദ്ദനമേൽക്കുകയും ചെയ്തു. പ്രവീണിന്റെ കൈവശവും കൊടുവാൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടയാണ് ജയിംസ് രാജകുമാരൻ മരിച്ചത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൊലപാതകത്തിന് കേസെടുത്തു.

അക്രമത്തിൽ ഇടതുകവിളിന് വെട്ടേറ്റ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പങ്കെടുത്തതായി സംശയിക്കുന്ന നാല് പേരാണ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ജെയിംസ് രാജകുമാരൻ 13ഉം പത്തും വയസ്സുള്ള രണ്ടു മക്കളെയും കൂട്ടിയാണ് പ്രവീണിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. അക്രമത്തിന് ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴിപ്രകാരമാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. തിരുപ്പൂരിലെ ഒരു മില്ലിലെ ജോലിക്കാരനാണ് മരിച്ച ജെയിംസ് രാജകുമാരൻ. ഇയാളുടെ ഭാര്യ പിണങ്ങിപ്പോയിരുന്നു. നാട്ടിൽ ലീവിന് എത്തിയതായിരുന്നു.

Dispute during the drinking; man hacked to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

'ഡിസംബര്‍ 31 നകം വാദങ്ങളും രേഖകളും സമര്‍പ്പിക്കണം'; വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 21 ന് പരിഗണിക്കും

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു

വിമാനങ്ങൾ മുതൽ ഭൂമി വരെ; അനിൽ അംബാനിയുടെ 510 കോടി കൂടി ഇ.ഡി കണ്ടുകെട്ടി

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി