ഡോ. നിജി ജസ്റ്റിൻ, ലാലി ജെയിംസ്  
Kerala

തൃശൂരിലും മേയറെച്ചൊല്ലി തര്‍ക്കം; ലാലി ജെയിംസിനായി കൗണ്‍സിലര്‍മാര്‍, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വം

ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരാണ് പരിഗണനയിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊച്ചിക്ക് പിന്നാലെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരാണ് പരിഗണനയിലുള്ളത്. ഇതില്‍ ലാലി ജെയിംസിനായി കൗണ്‍സിലര്‍മാരും, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടിങ്ങ് നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

തൃശൂര്‍ കോര്‍പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി ജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ് ലാലി ജയിംസ്. പരിഗണനയിലുള്ള സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയറാണ്. അതിനാല്‍ ഒരു ടേം എങ്കിലും മേയര്‍ പദവി നല്‍കണമെന്നാണ് സുബിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ഡിസിസി വൈസ്പ്രസിഡന്റായ ഡോ. നിജി ജസ്റ്റിന് എഐസിസി, കെപിസിസി തലങ്ങളില്‍ നിന്നും പിന്തുണയുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു. മേയര്‍ തര്‍ക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രണ്ടു ടേം നടപ്പിലാക്കാനും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ആദ്യ ടേമില്‍ കെപിസിസി സെക്രട്ടറി എ പ്രസാദ് വന്നേക്കും. രണ്ടാം ടേമില്‍ ബൈജു വര്‍ഗീസിനെ പരിഗണിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഓരോരുത്തരുടെയും അഭിപ്രായം കേട്ടിരുന്നു.

The dispute in Congress over the Thrissur Corporation Mayor election. Lali James, Dr. Niji Justin and Subi Babu are under consideration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, അയാള്‍ ഗുരുവിനെക്കാള്‍ മഹാനെന്ന് പറയുന്നത് കമ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല; ഭരണം മാറണമെന്ന് സച്ചിദാന്ദന്‍

ഈ ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കരുത്

'തുടര്‍ഭരണം വന്നാല്‍ പാവപ്പെട്ട എന്ന പ്രയോഗം തന്നെ ഉണ്ടാകില്ല, സതീശന് നുണരോഗം; സച്ചിദാനന്ദന്‍ പറഞ്ഞതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല'

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം, അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തുക; 18 നിര്‍ദേശങ്ങളുമായി പൊലീസ്

അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്‍

SCROLL FOR NEXT