ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ഫയല്‍ ചിത്രം
Kerala

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുക

Author : Sujith

തിരുവനന്തപുരം: ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറങ്ങി. അടുത്ത മാസം മൂന്നിനകം പൂര്‍ത്തിയാക്കണം.

കഴിഞ്ഞ മെയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ഈ മാസം ക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ഗുണഭോക്താക്കളുടെ താല്പര്യപ്രകാരം രണ്ട് വ്യത്യസ്ത വിതരണ ശൃംഖലകള്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്.

Distribution of welfare pension for the month of June starting tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

'സിനിമ നിർത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല; പ്രതീക്ഷ ആണല്ലോ'

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ത​ഹസിൽദാരെ സസ്പെൻഡ് ചെയ്തു

142*, ദേവ്ദത്ത് ക്രീസില്‍; അവസാന ഓവറില്‍ 4 സിക്‌സ് പറത്തി ഗുര്‍നൂര്‍; ഇന്ത്യ 357 റണ്‍സില്‍

'കൊച്ചു കുട്ടികൾ പോലും 'മണിച്ചിത്രത്താഴ് 2'വിനെക്കുറിച്ച് ഇമാജിൻ ചെയ്യുന്നുണ്ട്; എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാ​ഗ്യമാണത്'