പ്രതീകാത്മക ചിത്രം 
Kerala

'കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകരുത്'; നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി

സ്‌കൂള്‍ ബസുകള്‍ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത് സ്‌കൂള്‍ കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ച് കെ എസ് യു പ്രതിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:നവകേരള സദസ്സിന് സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് നല്‍കാം എന്ന പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

സ്‌കൂള്‍ ബസുകള്‍ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത് സ്‌കൂള്‍ കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ച് കെ എസ് യു പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കുലര്‍ പുതുക്കിയത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്നായിരുന്നു ആദ്യത്തെ സര്‍ക്കുലര്‍. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT