ടെലിവിഷന്‍ ദൃശ്യം  
Kerala

'ഇതിന്റെ ഓപ്പറേറ്റര്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ'; വീണ്ടും വില്ലനായി മൈക്ക്

മൈക്ക് പ്രവര്‍ത്തിക്കാത്തതില്‍ കേസ് വരെ എടുത്ത സാഹചര്യം മുമ്പുണ്ടായിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, വീണ്ടും 'വില്ലനായി' മൈക്ക്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ, മൈക്കിനു ശബ്ദമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലും മറ്റു ജീവനക്കാരും ശ്രമിച്ചെങ്കിലും മൈക്ക് ശരിയാക്കാനായില്ല. ഒടുവില്‍ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യില്‍ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടര്‍ന്നത്.

ഇതിനിടെ, മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസില്‍നിന്ന് ആരോ സൂചിപ്പിച്ചപ്പോള്‍, 'ഇതിനേക്കാള്‍ അടുപ്പിച്ചാല്‍ വായില്‍ കേറില്ലേ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മൈക്ക് ശരിയാകില്ലെന്നായപ്പോള്‍ ഇതിന്റെ ഓപ്പറേറ്റര്‍ക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഇല്ലെങ്കില്‍ മൈക്ക് മാറ്റുന്നതാകും നല്ലതെന്നും പറഞ്ഞു.

ഇടയ്ക്ക് മറ്റൊരു മൈക്കിന് അടുത്തുചെന്ന് നിന്നു സംസാരിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനായെങ്കിലും അപ്പോഴേക്കും ഒരു വയര്‍ലെസ് മൈക്ക് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചു. ഇത് റെഡിയാണല്ലേ. അങ്ങനെയെങ്കില്‍ ഇനി ഞാന്‍ ചാരിയിരുന്നു സംസാരിക്കാം. അതാണു നല്ലതെന്നു പറയുകയും വാര്‍ത്താസമ്മേളനം തുടരുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല