ksrtc double decker bus ഫെയ്സ്ബുക്ക്
Kerala

തൃശൂര്‍ നഗരസൗന്ദര്യവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും ആസ്വദിക്കാം; വരുന്നു ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്, 'പുതുവത്സര സമ്മാനം'- വിഡിയോ

വിനോദസഞ്ചാരികള്‍ക്ക് ഇനി തൃശൂരിന്റെ നഗര സൗന്ദര്യവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും ഭംഗിയായി ആസ്വദിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിനോദസഞ്ചാരികള്‍ക്ക് ഇനി തൃശൂരിന്റെ നഗര സൗന്ദര്യവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും ഭംഗിയായി ആസ്വദിക്കാം. ഇതിനായി മുകള്‍ഭാഗം തുറന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. മന്ത്രിമാരായ കെ രാജനും കെ ബി ഗണേഷ് കുമാറും ട്രയല്‍ റണ്‍ ഓട്ടത്തിനൊപ്പം ചേര്‍ന്നു.

തൃശൂര്‍ രാമനിലയത്തില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ബസ് യാത്ര വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മന്ത്രി മന്ത്രി കെ രാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൃശൂര്‍ക്കാര്‍ക്ക് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് നഗരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

1.5 കോടി രൂപയുടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസാണ് തൃശൂരിലേക്ക് അനുവദിച്ചത്. തൃശൂര്‍ നഗരക്കാഴ്ചകള്‍ എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. തൃശൂര്‍ നഗരത്തില്‍ നിന്ന് യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ടിലൂടെ ചുറ്റി വിവിധ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുടെ സഞ്ചരിച്ച് ജൂബിലി മിഷന്‍, കുട്ടനെല്ലൂര്‍ വഴി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനുള്ളില്‍ ചുറ്റി നഗരത്തില്‍ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര. ആദ്യമായാണ് തൃശൂരിലും പുത്തൂരിലും മുകള്‍ഭാഗം തുറന്ന ഒരു ഡബിള്‍ ഡക്കര്‍ ബസ് എത്തുന്നത്.

double decker buses to circle thrissur city

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും