Dr. Sarin facebook post fb
Kerala

'കോൺഗ്രസുകാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികൾ'

രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിച്ച് ‍ഡോ. സരിൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്തായതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് ഡോ. സരിൻ. 22 ഫീമെയിൽ കോട്ടയം സിനിമയിലെ രം​ഗമുള്ള ചിത്രം പങ്കിട്ടാണ് സരിന്റെ പരിഹാസം. ഇതിനൊപ്പം ഒരു കുറിപ്പുമുണ്ട്.

'കോൺഗ്രസുകാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികൾ'- എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. ഫഹദിന്റേയും റിമ കല്ലിങ്കലിന്റേയും രം​ഗങ്ങളാണ് ചിത്രത്തിലുള്ളത്. 'ഫീമെയിൽ കോട്ടയം', 'അൾട്ടിമേറ്റ് റിവഞ്ച്' എന്നും ചിത്രത്തിൽ വാചകമുണ്ട്.

ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി പറയുന്നതാണ് പുതിയ ഓഡിയോയിലുള്ളത്. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് ന്യൂസ് മലയാളം ചാനല്‍ പുറത്തു വിട്ടത്.

ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. 'ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും' പെണ്‍കുട്ടി പറയുന്നു.

Dr. Sarin's sarcasm was sharing a picture of a scene from the 22 Female Kottayam movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

കാത്തിരിപ്പിന് വിരാമം; കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തിയറ്ററില്‍

SCROLL FOR NEXT