Driver Pulled Out After Two-Hour Rescue Following Truck Accident in Makkoottam. 
Kerala

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി

റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: ഇരിട്ടി മാക്കൂട്ടം ചുരംപാതയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി വളവിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ​റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകട വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും, നാട്ടുകാരും അതി വേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. ​അപകടത്തിൽ ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നു. അതിനുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുകയായിരുന്നു.

തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ച് രണ്ടര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Driver Pulled Out After Two-Hour Rescue Following Truck Accident in Makkoottam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്