യെല്ലോ ബോക്‌സ് 
Kerala

ഡ്രൈവര്‍മാര്‍ ഉറപ്പായും അറിഞ്ഞിരിക്കണം; എന്താണ് യെല്ലോ ബോക്‌സ്?

ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നതെന്നും എംവിഡി കുറിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റോഡില്‍ കാണുന്ന 'യെല്ലോ ബോക്‌സ്' റോഡ് മാര്‍ക്കിങ്ങിന്റെ പ്രാധാന്യമെന്തെന്ന് വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നതെന്നും എംവിഡി കുറിക്കുന്നു.

ഒരേ ദിശയില്‍ വരുന്ന വാഹനങ്ങള്‍ യെല്ലോ ബോക്‌സ് ഏരിയയില്‍ നിര്‍ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ അവിടേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവാദമില്ല. ഇങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും എംവിഡി കുറിച്ചു.

മോട്ടോര്‍ വാഹവകുപ്പിന്റെ കുറിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

യെല്ലോ ബോക്‌സ്

വാഹനം ഓടിക്കുന്നവര്‍ക്ക് പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാര്‍ക്കിംഗ് ആണ് ഇത്. തിരക്കുള്ള ജംഗ്ഷനുകളില്‍ തടസ്സം കൂടാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്‌സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാര്‍ക്കിങ്ങുകള്‍. റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്‌സ് മാര്‍ക്കിംഗിന്റെ ഗണത്തില്‍ പെട്ട മാര്‍ക്കിംഗ് ആണ് ഇത്.

ഒരേ ദിശയില്‍ വരുന്ന വാഹനങ്ങള്‍ യെല്ലോ ബോക്‌സ് ഏരിയയില്‍ നിര്‍ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ അവിടേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. അതായത് ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മഞ്ഞ ഏരിയയ്ക്ക് അപ്പുറം കടക്കാം എന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമേ അതിലേക്ക് പ്രവേശിക്കാന്‍ നമുക്ക് അനുവാദമുള്ളൂ.

അസൗകര്യം ഉള്ള സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍,റൗണ്ട് എബൗട്ടുകള്‍ തുടങ്ങിയവ ഒഴിവാക്കാം എന്ന സൗകര്യവും ഈ ബോക്‌സ് മാര്‍ക്കിങ്ങിനുണ്ട്. ട്രാഫിക് തിരക്കുകള്‍ സ്വയം നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്‌സ് മാര്‍ക്കിങ്ങുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT