drugs smuggling from Bengaluru to Kochi; Main distributor arrested പ്രതീകാത്മക ചിത്രം
Kerala

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത്; പ്രധാന വിതരണക്കാരി പിടിയില്‍, സംശയം തോന്നാതിരിക്കാന്‍ വിതരണം മകളെയും കൂട്ടി

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ കൊച്ചിയിലെ പ്രധാന വിതരണക്കാരി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ കൊച്ചിയിലെ പ്രധാന വിതരണക്കാരി പിടിയില്‍. പള്ളുരുത്തി സ്വദേശി ലിജിയയെ തൈക്കൂടത്തെ ലോഡ്ജില്‍ നിന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒപ്പം 24 ഗ്രാം എംഡിഎംഎയുമായി രണ്ട് ആണ്‍ സുഹൃത്തുക്കളും അറസ്റ്റിലായി. സംശയം തോന്നാതിരിക്കാന്‍ മകളെയും കൂട്ടിയായിരുന്നു ലഹരിക്കടത്ത് എന്ന് എക്‌സൈസ് പറയുന്നു.

ഇന്നലെ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയും രണ്ട് യുവാക്കളും പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന ലഹരി വിതരണത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് തൈക്കൂടത്തുനിന്നും സംഘം പിടിയിലായത്. നേരത്തെ പിടിയിലായ പലരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇവരെ പിടികൂടാനായത്. ഏറെ നാളുകളായി ലിജിയക്കായി വല വിരിച്ചുള്ള അന്വേഷണത്തിലായിരുന്നു എക്‌സൈസ്.

അഞ്ചാംക്ലാസുകാരിയായ മകളെ കൂടെക്കൂട്ടിയായിരുന്നു ലഹരിക്കടത്ത്. രണ്ടു വര്‍ഷത്തോളമായി ഈ കച്ചവടത്തില്‍ സജീവമാണ് ലിജിയയും സംഘവും. വളരെ നിര്‍ണായകമായ അറസ്റ്റാണിതെന്ന് അന്വഷണസംഘം പറയുന്നു.

drugs smuggling from Bengaluru to Kochi; Main distributor arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT