പ്രതീകാത്മക ചിത്രം 
Kerala

മദ്യലഹരിയിൽ ആഡംബര വാഹനത്തിൽ പാഞ്ഞു, ചോദ്യം ചെയ്തപ്പോൾ തോക്കു ചൂണ്ടി ഭീഷണി; അറസ്റ്റ്

ആഡംബര വാഹനത്തിൽ കുന്നുംപുറത്തേക്ക് വരുന്ന വഴി ആശിഷ് നിരവധി വാ​ഹനങ്ങൾ ഉരസിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെയും വാഹനയാത്രക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച വൈകിട്ട് കുന്നുംപുറം ജംങ്ഷനു സമീപമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് പാലച്ചുവടിലെ ഫ്ലാറ്റിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ആശിഷ് കോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ആഡംബര വാഹനത്തിൽ കുന്നുംപുറത്തേക്ക് വരുന്ന വഴി ആശിഷ് നിരവധി വാ​ഹനങ്ങൾ ഉരസിയിരുന്നു. അമിതവേ​ഗത്തിൽ പാഞ്ഞ ഇയാളെ നാട്ടുകാരും മറ്റു വാഹനത്തിലുള്ളവരും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആശിഷ് വാഹനത്തിലുണ്ടായിരുന്ന തോക്കെടുത്ത് ചൂണ്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 

ഇതിനിടെ സമീപത്തെ കടയിലും ബിറിലും കയറി ഇയാൾ ബഹളമുണ്ടാക്കി. സംഭവമറിഞ്ഞ് എത്തിയ പൊലീസിന് നേരെയും ഇയാൾ ഭീഷണിമുഴക്കി. തുടർന്നാണ് ഇയാൾ പിടിയിലാവുന്നത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ​ഗണ്ണാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT