DYFI post on MISA 
Kerala

വിവാദങ്ങൾക്ക് മറുപടി; 'മിസ' നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

രംഗങ്ങൾ വക്രീകരിച്ച് പ്രചരിപ്പിക്കുന്നതായി പരാതി; കോൺഗ്രസും ബിജെപിയും ലീഗും ഒരേപോലെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ 'മിസ' നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാടകത്തിന്റെ പേരിൽ സംഘടനയെയും പ്രവർത്തകരെയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. നാളെ നാടകം വീണ്ടും വേദിയിൽ പ്രദർശിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.

നാടകത്തിലെ കലാപരമായ രംഗങ്ങൾ മറ്റു ഗാനങ്ങൾ ചേർത്തുവെച്ച് വക്രീകരിച്ചും മനോവൈകൃതത്തിനനുസരിച്ച് എഡിറ്റ് ചെയ്തുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇത്തരത്തിലുള്ള വ്യാജവും വികൃതവുമായ പ്രചാരണങ്ങൾക്ക് പിന്നിൽ. ചരിത്രവിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ലീഗും പരസ്പരം ഐക്യപ്പെട്ടിരിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

Amid intense social media debates, the DYFI leadership has announced that the controversial drama 'Misa' will be restaged at its public conference venue tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം