ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ 
Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സന്തോഷ് കുമാറിനെ നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. എ സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. 2011-15 കാലയളവില്‍ ജില്ലാ ഗവ. പ്ലീഡര്‍ ആയിരുന്നു സന്തോഷ് കുമാര്‍. പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിനെ നിയമിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാര്‍ പ്രോസിക്യൂഷന് വേണ്ടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഹാജരാകും.

മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനുപുറമെ ഇഡി വാഹനം തടയുകയും തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

കേസില്‍ ജാമ്യം ലഭിച്ച ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് ടി. ഗീന കുമാരിയെ നീക്കിയത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ഗൗരവതരമെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ ജോലിയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ED officials attack case: A Santhosh Kumar appointed as special prosecutor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ വിരമിക്കുന്നു, ഇത് അവസാന ടെസ്റ്റ്'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെൻ സ്റ്റോക്സ്!

സൗദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം

ഇ ഡിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍, 'ഇറാനെ തീര്‍ക്കു'മെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ദിവസവും തീരാ തർക്കങ്ങളും കൈയാങ്കളിയും; രാമനാട്ടുകര ടോൾ പ്ലാസയിൽ എന്താണ് നടക്കുന്നത്? ഇതൊക്കെ എന്ന് തീരും...

'മദ്യ നികുതി കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു എന്നായിരുന്നല്ലോ ദുരാരോപണം; അതിപ്പോൾ പൊളിഞ്ഞില്ലേ'