ed officials attack case express
Kerala

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

പൊതു മുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 5 പ്രതികൾക്ക് ജാമ്യമില്ല. കേസിൽ ആ​ദ്യം അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യ ഹർജിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) തള്ളിയത്.

അപൂർവ കേസ് എന്നാണ് കോടതി നിരീക്ഷിച്ചത്. ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണെന്നും കോടതി വ്യക്തമാക്കി. പൊതു മുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. സംഭവം നടക്കുമ്പോൾ ഇഡി ഉദ്യോ​ഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല എന്നാണ് പ്രതിഭാ​ഗം പ്രധാനമായി വാദിച്ചത്. ഇഡിയുടെ ഔദ്യോ​ഗിക വാഹനമല്ല അതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാ​ഗം വാദിച്ചിരുന്നു.

സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ജിതിൻരാജ്, മനോജ്, ജീവൻ, ഷാഹിൻ എന്നിവരാണ് കേസിൽ ആദ്യ ദിവസം അറസ്റ്റിലായത്. ഇവരുൾപ്പെടെ 25 സിപിഎം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേർ നിലവിൽ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.

സംഭവത്തിൽ കണ്ടാലറിയുന്ന 300 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്നും സൂചനകളുണ്ട്. അറസ്റ്റ് ഭയന്ന് പലരും ഒളിവിലാണ്.

ed officials attack case bail denied

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ലഹരിമുക്ത ദേശീയ പുരസ്കാര നിറവിൽ ജിയുപിഎസ് കോളിയടുക്കം

'സിനിമയോട് തന്നെ ദേഷ്യവും വൈരാ​ഗ്യവും തോന്നിയ സമയത്താണ് 'ജെന്റിൽമാൻ' വരുന്നത്, പലതവണ നിരസിച്ചു; പക്ഷേ ഷങ്കർ എന്നെ വിട്ടില്ല'

SCROLL FOR NEXT