Representational Image file
Kerala

ഇന്ന് എട്ടുപേര്‍ക്ക് കൂടി ഷിഗെല്ല; ഈ മാസം മരിച്ചത് ആറുപേര്‍

സംസ്ഥാനത്ത് ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

Author : Sujith

കോഴിക്കോട്: സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (61), വയനാട് (25), തൃശൂര്‍ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് കണ്ടെത്തിയത്. മലപ്പുറം (25), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 21 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ട ഒരാളെ ക്വാറന്റീനില്‍ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത്. നിലവിലെ രോഗിയുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാളെ ഒഴിവാക്കുന്നത്. നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ നാലു പേരും, ഉയര്‍ന്ന വിഭാഗത്തിലെ 13 പേരും ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലെ 75 പേര്‍ നിരീക്ഷണത്തിലാണ്. നിപ രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു.

Eight more infected with Shigella today; six deaths this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐറിഷ് ക്യാപ്റ്റന് ഫിഫ്റ്റി, ഹര്‍ഷിതിന് 3 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ വേണം 183 റണ്‍സ്

കാടുകവര്‍ന്ന മാതൃസ്‌നേഹം; കുരുന്നുകള്‍ക്ക് ഇനി വനംവകുപ്പിന്റെ കാവല്‍ക്കൈകള്‍

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അഞ്ച് വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 577 പേര്‍

അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ സഞ്ജുവിനെ തൂക്കി! ആരാണ് ജയ് മൂന്ദ്ര?

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യു വരിച്ചവരുടെ പേരുകള്‍ പുറത്ത്; രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ചമ്പത് റായി രാജിവച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍