ഫാത്തിമ 
Kerala

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു

മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: മലപ്പുറത്തെ എടവണ്ണ ഒതായിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധ മരിച്ചു. കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് (60) മരിച്ചത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പള്ളിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും.

മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വനം വകുപ്പിൽ നിന്നുള്ള 5 ലക്ഷം രൂപ നാളെത്തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു. പ്രദേശത്തേക്ക് ആർ ആർ ടി സംഘത്തെ അയക്കുമെന്നും മന്ത്രി പറഞ്ഞു.

Elderly woman dies in wild boar attack in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു