പ്രതീകാത്മക ചിത്രം 
Kerala

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; മണിമലയാറ്റിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിലകപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എൻജിനീയറിങ് വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം അതിയന്നുർ കണ്ണാരവിള നെല്ലിമൂട് വൈശാഖം വീട്ടിൽ വൈശാഖ് വി വിൻസെന്റ് (19) ആണ് മരിച്ചത്. കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.  

മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിലകപ്പെടുകയായിരുന്നു. ഇവർക്കു സ്ഥലം അധികം പരിചയമില്ലെന്നും ഇതാണ് അപകടകാരണമെന്നും സൂചനയുണ്ട്. 

എട്ട് പേരാണു കുളിക്കാനിറങ്ങിയത്. കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി. പിന്നാലെ അഗ്നിരക്ഷാ സേനയുമെത്തിയാണു വൈശാഖിനെ കരയിലേക്കെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയിലിൽ നിന്ന് സത്യപ്രതിജ്ഞ, ചരിത്രം കുറിച്ച് സു​ഗതൻ; സംസ്ഥാനത്ത് ആദ്യം

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി?; എതിര്‍പ്പില്ലെന്ന് ബോര്‍ഡ്

ആരോഗ്യ മേഖലയിൽ ജോലി നേടണോ?, മലബാർ കാൻസർ സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാം; അതും സ്റ്റൈപെൻഡോടെ

എൻജിനീയറിങ് കഴിഞ്ഞോ?; ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ കരിയർ തുടങ്ങാം, കേരളത്തിലും ഒഴിവ്

പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വിചാരണ! ഹാഫിസ് സയീദിന്റെ കേസിലെ വാദപ്രതിവാദം സാധ്യമോ? നിയമം പറയുന്നത്