double decker bus 
Kerala

'ഡ‍ബിള്‍ ഹാപ്പിനെസ്!' കൊച്ചിയുടെ രാത്രി സൗന്ദര്യം ഡബിള്‍ ഡെക്കറില്‍ ആസ്വദിക്കാം

ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആര്‍ടിസി ജെട്ടി സ്റ്റാന്‍ഡില്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചി ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം ചര്‍ച്ച്, ഹൈകോര്‍ട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഫിറ്റ്‌നെസ് തീര്‍ന്ന 34 വര്‍ഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമര്‍ശനവും മഴക്കാലത്ത് തുറന്ന മേല്‍ക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ കാണാം. 'ആഹാ വെറും 34 വര്‍ഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തന്‍ വണ്ടി ആണല്ലോ. 'ഇതോടെ കൊച്ചിയില്‍ കെഎസ്ആര്‍ടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാന്‍ഡും'....ഇങ്ങനെ പോകുന്നു സാമൂഹിക മാധ്യമത്തിലെ കമന്റുകള്‍. 'മഴക്കാലത്തു യാത്ര ബുദ്ധിമുട്ടാകും. മുകളില്‍ ട്രാന്‍സ്‌പേരന്റ് ഷീറ്റ് കവര്‍ ചെയ്താല്‍ നന്നായിരിക്കും' എന്നും കമന്റ് ചെയ്തവരുണ്ട്.

The inauguration of the open double-decker bus service to enjoy the night beauty of Kochi is today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT