ഇ പി ജയരാജൻ  ടിവി ദൃശ്യം
Kerala

''ഡാഷ് മോനെ' എന്നാല്‍ പൊന്നു മോനേ..., പിണറായിയുടേത് മൃദുലമായ പ്രയോഗം'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡാഷ് മോനെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്ന് ഉദ്ദേശിച്ചാകാം. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും മൃദുലമായ പ്രയോഗമാണെന്നും ജയരാജന്‍ പറഞ്ഞു.

സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇന്നലെ കണ്ണൂരില്‍ മീറ്റ് ദ ലീഡര്‍ പരിപാടിക്കിടെയാണ് പിണറായി വിജയന്‍ ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട് എന്ന് പറഞ്ഞത്. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. നേമത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനു മറുപടിയായായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

EP Jayarajan on Chief Minister Pinarayi Vijayan's statement against Telangana Chief Minister Revanth Reddy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

'ഹോര്‍മൂസ് തുറന്നു കിടക്കട്ടെ'; ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

വോട്ടിന് പണം, പാലക്കാട്ടെ സംഭവത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം; കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദിവസം എത്ര മുട്ട കഴിക്കാം

'എന്റെ വോട്ട് പിണറായിയുടെ ഭരണത്തുടര്‍ച്ചയ്ക്ക്'; കെപിസിസി സെക്രട്ടറി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു

SCROLL FOR NEXT