ഫയല്‍ ചിത്രം 
Kerala

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളത്ത്; മൂന്ന് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ; കണക്കുകൾ ഇങ്ങനെ

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളത്ത്; മൂന്ന് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ; കണക്കുകൾ ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ എറണാകുളം ജില്ലയിൽ. എറണാകുളത്ത് 2810 പേർകക്കാണ് രോ​ഗം. എറണാകുളം അടക്കം മൂന്ന് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ രോ​ഗികൾ. സംസ്ഥാനത്ത് ഇന്ന് 19,653 പേർക്കാണ് രോ​ഗം. 

എറണാകുളം 2810, തൃശൂർ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂർ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസർക്കോട് 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ