ethanol blended petrol file
Kerala

അളവ് എത്ര?, എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും; നിര്‍ദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്

കര്‍ണാടയ്ക്ക് പുറമേ കേരളത്തിലും പെട്രോളില്‍ എഥനോളിന്റെ അളവ് പരിശോധിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കര്‍ണാടയ്ക്ക് പുറമേ കേരളത്തിലും പെട്രോളില്‍ എഥനോളിന്റെ അളവ് പരിശോധിക്കുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടോ എന്ന് പരിശോധന നടത്താന്‍ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി വി ഡി സതീശനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍ദേശം.

കേരളത്തില്‍ നിലവില്‍ പെട്രോള്‍ ഇന്ധനങ്ങളില്‍ അനുവദനീയമായ അളവിലധികം എഥനോള്‍ കലര്‍ത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ നിന്ന് പെട്രോള്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളിലും ടാങ്കറുകളിലും പരിശോധന നടത്തും. ഓരോയിടത്തും ആറു സാംപിളുകള്‍ ശേഖരിക്കും. മായം കലര്‍ത്തിയെന്ന് അറിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരമുള്ള ലാബുകളിലാകും പരിശോധന.

അനുവദനീയ പരിധി 20% മാത്രമാണെങ്കിലും 31.2% വരെ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പനയ്‌ക്കെത്തുന്നതായി കണ്ടെത്തി എന്നതാണ് കര്‍ണാടക സര്‍ക്കാരിന്റെ അവകാശവാദം. ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ 7 ജില്ലകളില്‍നിന്നു ശേഖരിച്ച 63 പെട്രോള്‍ സാംപിളുകളാണ് പരിശോധിച്ചത്. അഞ്ചില്‍ നാലു സാംപിളിലും അളവ് 20 ശതമാനത്തിന് മുകളിലായിരുന്നു. പല സാംപിളുകളിലും 25.5% മുതല്‍ 31.2% വരെ എഥനോള്‍ കണ്ടെത്തി. അതേസമയം ഒരു സാംപിളില്‍ 13.5% ആയിരുന്നു എഥനോള്‍ എന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. 27 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 893 ഇ20 പെട്രോള്‍ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ എല്ലായിടത്തും 19-21 ശതമാനമാണ് എഥനോള്‍ സാന്നിധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കര്‍ണാടക സര്‍ക്കാര്‍ പരിശോധന നടത്തിയ രീതി , എണ്ണക്കമ്പനികള്‍ ചോദ്യം ചെയ്തതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു.

Ethanol testing to begin in Kerala from tomorrow; Minister Anoop Jacob issues directive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

ഒമാനില്‍ ആവേശപോരാട്ടം; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

'തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം'; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 08| വിദേശത്തേക്ക് ജോലി തേടുന്നവർക്ക് അവസരം ലഭിക്കും