മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത് എക്സ്പ്രസ് ചിത്രം
Kerala

'ജീവനും കൊണ്ടു രക്ഷപ്പെടുകയാണ്; 100 പേർ പൊലീസിൽ ജോലിക്ക് കയറിയാൽ 25 പേർ രാജിവയ്ക്കും': മുൻ ഡിജിപി

മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പൊലീസ് സേനയിൽ ജോലിക്ക് കയറുന്നവർ ജോലി ഭാരത്തെ തുടർന്ന് രാജിവച്ചുപൊവുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ടു രക്ഷപ്പെടുകയാണ് പൊലീസുകാർ. ഉന്നത പൊലീസുദ്യോഗസ്ഥരും സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'രണ്ടു ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 890 പേർ അച്ചടക്ക നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു.'

'193 സബ് ഇൻസ്പെക്ടർമാർ ജോലിയിൽ പ്രവേശിച്ചതിൽ 27 പേർ മാസങ്ങൾക്കകം ജോലി രാജിവച്ച് പ്യൂൺ, ക്ലർക്ക് ജോലികൾക്കു പോയി. 100 പേർ പൊലീസ് ജോലിക്കു കയറിയാൽ 6 മാസത്തിനകം 25 പേർ രാജിവച്ചു പോകുന്ന സ്ഥിതിയാണ്.- അലക്സാണ്ടർ ജേക്കബ് പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

SCROLL FOR NEXT