മുഹമ്മദ് റാഫി 
Kerala

ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടർന്നു; പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു

ജലദോഷത്തെ തുടർന്നാണ് മുഹമ്മദ് റാഫി കെറ്റിലിൽ ആവി പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്; ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

ജലദോഷത്തെ തുടർന്നാണ് മുഹമ്മദ് റാഫി കെറ്റിലിൽ ആവി പിടിച്ചത്. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ മുറിയിലുള്ള മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്. 

ഗനിയയാണ് ഭാര്യ. റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്‍ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT